Cricket

ഐ പി എല്‍; ആദ്യ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മുംബൈയെ വീഴ്ത്തി പഞ്ചാബ്

മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചരിത്ര മല്‍സരത്തില്‍ വിജയികളായത്.

ഐ പി എല്‍; ആദ്യ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മുംബൈയെ വീഴ്ത്തി പഞ്ചാബ്
X



ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി വന്ന രണ്ട് സൂപ്പര്‍ ഓവറില്‍ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം. മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചരിത്ര മല്‍സരത്തില്‍ വിജയികളായത്. മല്‍സരവും ആദ്യ സൂപ്പര്‍ ഓവറും സമനിലയിലയിലായതിനെ തുടര്‍ന്നാണ്് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മല്‍സരം നീങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. പഞ്ചാബിനായി ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളുമാണ് ബാറ്റ് ചെയ്തത്. ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെടുത്തു. നിക്കോളസ് പൂരന്‍, രാഹുല്‍ എന്നിവരുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. മറുപടി ബാറ്റിങില്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു റണ്‍സെടുക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മല്‍സരം നീങ്ങിയത്.


നേരത്തെ 177 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനായി് ക്യാപ്റ്റന്‍ രാഹുലിന്റെ വക വണ്‍മാന്‍ ഷോ ആയിരുന്നു. 51 പന്ത് നേരിട്ട രാഹുല്‍ 77 റണ്‍സ് നേടി പുറത്തായി. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് താരത്തിന്റെ പുറത്താവല്‍. ഒരു വശത്ത് ഗെയ്‌ലും പൂരനും 24 റണ്‍സ് വീതം നേടി പിടിച്ചുനിന്നെങ്കിലും അവരും പുറത്തായി. തുടര്‍ന്ന് ദീപക് ഹൂഡയും(23) ക്രിസ് ജോര്‍ദ്ദാനും(13) ചേര്‍ന്ന് പഞ്ചാബിന് സമനില നല്‍കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 176 റണ്‍സെടുത്തത്.


ടോസ് ലഭിച്ച മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡീ കോക്കാണ് (53) മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. മുന്‍ നിരയില്‍ ഡീകോക്ക് മാത്രമാണ് തിളങ്ങിയത്. ക്രുനാല്‍ പാണ്ഡെയും പൊള്ളാര്‍ഡും 34 റണ്‍സ് വീതം എടുത്തു. കൗട്ടലര്‍ നൈല്‍ 24 റണ്‍സെടുത്തും മുംബൈയ്ക്ക് തുണയായി. പഞ്ചാബിനായി ഷമ്മി , അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.






Next Story

RELATED STORIES

Share it