Cricket

ജൊഫ്രാ ആര്‍ച്ചറും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി

ഈ സീസണില്‍ റോയല്‍സ് ടീമില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ഇംഗ്ലിഷ് താരമാണ് ആര്‍ച്ചര്‍.

ജൊഫ്രാ ആര്‍ച്ചറും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
X


ചെന്നൈ:ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സ്് താരമായ ആര്‍ച്ചര്‍ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ടീമിനായി കളിച്ചിരുന്നില്ല. താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഐപിഎല്ലില്‍ ആര്‍ച്ചര്‍ തുടരില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ച്ചര്‍ കൗണ്ടിയില്‍ പരിശീലനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ സീസണില്‍ റോയല്‍സ് ടീമില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ഇംഗ്ലിഷ് താരമാണ് ആര്‍ച്ചര്‍. നേരത്തെ പരിക്കിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്കസും ബയോ ബബ്ള്‍ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ലിയാം ലിവിങ്‌സറ്റണും പിന്‍മാറിയിരുന്നു.




Next Story

RELATED STORIES

Share it