ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 264 റണ്‍സ്

ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 264 റണ്‍സ്

ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 264 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 264 റണ്‍സെടുക്കുകയായിരുന്നു. തുടക്കത്തിലെ തകര്‍ന്ന ലങ്ക ഒരു ഘട്ടത്തില്‍ നാലിന് 55 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് നിലയുറപ്പിച്ച് സെഞ്ചുറി നേടിയ ആഞ്ചെലോ മാത്യൂസും (113), അര്‍ദ്ധസെഞ്ചുറി നേടിയ തിരിമന്നെയും ചേര്‍ന്നാണ് ലങ്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ചത്. ബുംറ മൂന്ന് വിക്കറ്റ് നേടി. യാദവ്, ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നേരത്തെ സെമിയില്‍ പ്രവേശിച്ച ഇന്ത്യയും ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്കയും തമ്മിലുള്ള മല്‍സരം അത്ര പ്രസക്തമല്ലെങ്കിലും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ലങ്കയുടെ ലക്ഷ്യം. ഇന്ത്യയാവട്ടെ സെമിക്ക് മുന്നോടിയായുള്ള മല്‍സരം ജയിച്ച് കയറാനുള്ള തയ്യാറെടുപ്പിലുമാണ്.

RELATED STORIES

Share it
Top