Cricket

ഐപിഎല്‍ 2022; ഫിക്‌സച്ചര്‍ പുറത്ത്; ആദ്യ അങ്കം സിഎസ്‌കെയും കെകെആറും തമ്മില്‍

രണ്ട് ഗ്രൂപ്പുകളിലുമായി 10 ടീമുകള്‍ അണിനിരക്കും.

ഐപിഎല്‍ 2022; ഫിക്‌സച്ചര്‍ പുറത്ത്; ആദ്യ അങ്കം സിഎസ്‌കെയും കെകെആറും തമ്മില്‍
X


മുംബൈ: ഐപിഎല്‍ 2022ലെ ഫിക്‌സച്ചര്‍ ബിസിസിഐ പുറത്ത് വിട്ടു. മാര്‍ച്ച് 26ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണര്‍ അപ്പായ കൊല്‍ക്കത്താ നൈറ്റാ റൈഡേഴ്‌സും ഏറ്റുമുട്ടും. മാര്‍ച്ച് 28നാണ് പുതിയ ടീമുകളായ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മല്‍സരം. ഈ മാസം 14ഓടെ ടീമുകള്‍ പരിശീലനം ആരംഭിക്കും. മെയ്യ് 29നാണ് ഫൈനല്‍.70 ലീഗ് മല്‍സരങ്ങളാണുള്ളത്.മുംബൈ, പുനെ എന്നിവിടങ്ങളിലെ നാല് സ്റ്റേഡിയങ്ങളിലായാണ് മല്‍സരം. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുള്ള വേദി പിന്നീട് തീരുമാനിക്കും. 12 ദിവസങ്ങളില്‍ രണ്ട് വീതം മല്‍സരങ്ങള്‍ നടക്കും. രണ്ട് ഗ്രൂപ്പുകളിലുമായി 10 ടീമുകള്‍ അണിനിരക്കും.




Next Story

RELATED STORIES

Share it