ഐ പി എല്‍; മുട്ടുമടക്കി ബാംഗ്ലൂര്‍; ഹൈദരാബാദ് മുന്നോട്ട്
ഞായറാഴ്ച ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്റ്റല്‍സുമായി ഹൈദരാബാദ് ഏറ്റുമുട്ടും.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കന്നി കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്വപ്‌നം ഇത്തവണയും പൂവണയില്ല. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന്് പരാജയപ്പെടുത്തി ക്വാളിഫയര്‍ രണ്ടിലേക്ക് യോഗ്യത നേടിയത്.
ഞായറാഴ്ച ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്റ്റല്‍സുമായി ഹൈദരാബാദ് ഏറ്റുമുട്ടും. 132 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. കാനെ വില്ല്യംസണ്‍ (50*) ആണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു വേള നാലിന് 67 എന്ന നിലയില്‍ ഹൈദരാബാദ് തകര്‍ച്ചയിലേക്ക് നീങ്ങിയെങ്കിലും വില്ല്യംസണും ജാസണ്‍ ഹോള്‍ഡറും (24*) ചേര്‍ന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിക്കുകയായിരുന്നു. വാര്‍ണര്‍ (17), മനീഷ് പാണ്ഡെ (24) എന്നിവരും ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ബാംഗ്ലൂരിനെ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സിന് പിടിച്ചുകെട്ടി. മൂന്ന് വിക്കറ്റ് നേടി ജാസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് നേടി നടരാജനും ഹൈദരാബാദിന് വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ചു.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT