സഞ്ജുവിന് സെഞ്ചുറി; പൊരുതി തോറ്റ് രാജസ്ഥാന്‍ റോയല്‍സ്
ക്യാപ്റ്റനായി ആദ്യ മല്‍സരത്തില്‍ സെഞ്ചുറിനേടിയ അപൂര്‍വ്വ ഐപിഎല്‍ റെക്കോഡും സഞ്ജു കരസ്ഥമാക്കി.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും പഞ്ചാബ് കിങ്‌സിന് മുന്നില്‍ അവസാന പന്തില്‍ തോല്‍വിയേറ്റുവാങ്ങി. പഞ്ചാബ് കിങ്‌സ് മുന്നോട്ട് വച്ച 222 റണ്‍സ് ലക്ഷ്യത്തിലേക്ക് സെഞ്ചുറിയുമായി സഞ്ജു മറുപടി നല്‍കുകയായിരുന്നു. അവസാന പന്ത് വരെ ക്യാപ്റ്റന്‍ പിടിച്ചുനിന്നെങ്കിലും 217 റണ്‍സിന് പുറത്താവാനായിരുന്നു യോഗം. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടാണ് രാജസ്ഥാന്‍ 217 റണ്‍സെടുത്തത്. 63 പന്തിലാണ് സഞ്ജു 119 റണ്‍സ് നേടിയത്. 12 ഫോറും ഏഴ് സിക്‌സും സഞ്ജു നേടി. ക്യാപ്റ്റനായി ആദ്യ മല്‍സരത്തില്‍ സെഞ്ചുറിനേടിയ അപൂര്‍വ്വ ഐപിഎല്‍ റെക്കോഡും സഞ്ജു കരസ്ഥമാക്കി. അവസാന പന്തില്‍ നാല് റണ്‍സ് വേണ്ട ഘട്ടത്തിലാണ് സഞ്ജുവിനെ അര്‍ഷദീപ് പുറത്താക്കുന്നത്. ബട്‌ലര്‍ (25), ഡുബേ (23), പരാഗ്(25) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി.
നേരത്തെ കെ എല്‍ രാഹുല്‍(91), ദീപക് ഹുഡ (64) എന്നിവരുടെ ചിറകിലേറി പഞ്ചാബ് കുറ്റ് സ്‌കോര്‍ പടുത്തുയര്‍ത്തി. രാജസ്ഥാന്‍ റോയ്ല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തത്. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.
ക്യാപ്റ്റന്‍ രാഹുല്‍ 50 പന്തിലാണ് 91 റണ്‍സെടുത്തത്. 5 സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെയാണ് രാഹുലിന്റെ ഇന്നിങ്‌സ്. ദീപക് ഹുഡ 28 പന്തിലാണ് 64 റണ്‍സെടുത്തത്. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്രിസ് ഗെയ്ല്‍ 40 റണ്‍സെടുത്തു.
രാജസ്ഥാനായി ചേതന്‍ സക്‌രിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് നേടി.
RELATED STORIES
കൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT