Cricket

ഐപിഎല്‍ താര ലേലം; വിഘ്‌നേഷ് പുത്തൂര്‍ രാജസ്ഥാന്‍ റോയല്‍സില്‍, മറ്റു മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട

ഐപിഎല്‍ താര ലേലം; വിഘ്‌നേഷ് പുത്തൂര്‍ രാജസ്ഥാന്‍ റോയല്‍സില്‍, മറ്റു മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട
X

അബുദാബി: ഐപിഎല്‍ മിനി ലേലത്തില്‍ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് സ്പിന്‍ ബോളറായ വിഘ്‌നേഷിനെ രാജസ്ഥന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറിയ വിഘ്‌നേഷ്, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നാലെ കേരള ക്രിക്കറ്റ് ടീമിലും ഇടം ലഭിച്ചിരുന്നു. ലേലത്തില്‍ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്‌നേഷ്.

ലേലത്തിനു മുന്നോടിയായി മുംബൈ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. സഞ്ജു സാംസണിനു പകരം രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സ്പിന്‍ പങ്കാളിയായാണ് വിഘ്‌നേഷ് ടീമിലേക്ക് എത്തുന്നത്. വിഘ്‌നേഷിനെ രാജസ്ഥാന്‍ വിളിച്ചെടുത്തപ്പോള്‍ ലേലഹാളില്‍ ആരാധകരില്‍നിന്നു വന്‍ കരഘോഷമായിരുന്നു.

ആകെ 13 മലയാളി താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തിയത്. വിഘ്‌നേഷ് പുത്തൂരിനു പുറമെ മുന്‍പ് ചെന്നൈ താരമായിരുന്ന പേസര്‍ കെ എം ആസിഫ്, ഏദന്‍ ആപ്പിള്‍ ടോം, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹ്‌മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്, ജിക്കു ബ്രൈറ്റ്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ശ്രീഹരി നായര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍. ഏദന്‍ ആപ്പിള്‍ ടോം, സല്‍മാന്‍ നിസാര്‍, ജിക്കു ബ്രൈറ്റ് എന്നിവരെ ലേലത്തിനിടെ വിളിച്ചെങ്കിലും ഒരു ടീമും വാങ്ങാന്‍ തയാറായില്ല.





Next Story

RELATED STORIES

Share it