ഐ പി എല്‍; കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈയ്ക്ക് ജയം
എട്ട് വിക്കറ്റ് ജയവുമായി മുംബൈ ലീഗില്‍ ഒന്നാമതെത്തി.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. എട്ട് വിക്കറ്റ് ജയവുമായി മുംബൈ ലീഗില്‍ ഒന്നാമതെത്തി. 148 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രോഹിത്തും കൂട്ടരും 19 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
രോഹിത്ത് തുടങ്ങി വച്ച മികച്ച ഫോം പിന്നീട് വന്ന ക്വിന്റണ്‍ ഡീകോക്കും തുടരുകയായിരുന്നു. 44 പന്തില്‍ നിന്ന് 78* റണ്‍സെടുത്ത ഡീകോക്ക് മുംബൈ ജയം അനായാസമാക്കുകയായിരുന്നു. രോഹിത്ത് 36 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. 21 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെ പുറത്താവാതെ നിന്നു.
ടോസ് നേടിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. ത്രിപാഠി(7), ശുഭ്മാന്‍ ഗില്‍(21), റാണാ (5), കാര്‍ത്തിക്ക് (4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (39) പാറ്റ് കമ്മിന്‍സ് (53) എന്നിവര്‍ ചേര്‍ന്നാണ് കൊല്‍ക്കത്തയെ കരകയറ്റിയത്. 36 പന്തില്‍ നിന്നാണ് കമ്മിന്‍സ് 53 റണ്‍സെടുത്തത്. മുംബൈയ്ക്കായി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുംറ, കൗട്‌ലര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
RELATED STORIES
സന്ദര്ശക വിസയില് നിയന്ത്രണം ഏര്പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTഇന്ത്യന്‍ വെല്ഫെയര് അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില് ബസ് അപകടം; 21 ഉംറ തീര്ത്ഥാടകര് മരിച്ചു, 29 പേര്ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMTഖത്തറില് കെട്ടിടം തകര്ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMT