ഐ പി എല്‍; ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫില്‍
മുംബൈ ഇന്ത്യന്‍സ് അഞ്ച് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം.റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ജയത്തോടെ മുംബൈ പ്ലേ ഓഫില്‍ കയറി. 165 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സ് അഞ്ച് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മുംബൈ ജയം കരസ്ഥമാക്കി. 43 പന്തില്‍ യാദവ് 79 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഡീകോക്ക്(18), ഇഷാന്‍ കിഷന്‍ (25) എന്നിവര്‍ പെട്ടെന്ന് പുറത്തായി. തുടര്‍ന്നാണ് യാദവിന്റെ ബാറ്റിങ് പ്രകടനം. ഹാര്‍ദ്ദിക്ക് പാണ്ഡെ 17 റണ്‍സെടുത്തു. ബാംഗ്ലൂരിനായി സിറാജ്, ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 164 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലിന്റെ (74) ബാറ്റിങ് മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 45 പന്തില്‍ ദേവ് 74 റണ്‍സാണ് നേടിയത്. ജോഷെ ഫിലിപ്പ് 33 റണ്‍സെടുത്തു. കോഹ്‌ലി ഒമ്പത് റണ്‍സെടുത്ത് പുറത്തായി. മുംബൈയ്ക്കായി ബുംറ മൂന്ന് വിക്കറ്റ് നേടി.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT