ഐ പി എല്‍; ചെന്നൈയെ ചാരമാക്കി മുംബൈ ഇന്ത്യന്‍സ്
ഇഷാന്‍ കിഷന്‍, ഡീ കോക്ക് എന്നിവര്‍ ചേര്‍ന്നാണ് മുംബൈക്ക് അനായാസ ജയം. നല്‍കിയത്.

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഷാര്‍ജയില്‍ മറക്കാനാവാത്ത രാത്രി നല്‍കി കൊണ്ട് മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈയെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കരുത്ത് വീണ്ടും തെളിയിച്ചത്. 115 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഇഷാന്‍ കിഷന്‍, ഡീ കോക്ക് എന്നിവര്‍ ചേര്‍ന്നാണ് മുംബൈക്ക് അനായാസ ജയം. നല്‍കിയത്. 37 പന്ത് നേരിട്ട കിഷന്‍ അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ 68 റണ്‍സെടുത്തു. അത്ര തന്നെ പന്ത് നേരിട്ട ഡീ കോക്ക് 46 റണ്‍സ് നേടി. മുംബൈക്കെതിരേ ചെന്നൈ ഒരു തരത്തിലും ഭീഷണി ഉയര്‍ത്താതെയാണ് കീഴടങ്ങിയത്.
ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. ഒറ്റയാനായി സാം കറന്‍ മാത്രം പോരാടിയാണ് ചെന്നൈ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 52 റണ്‍സാണ് താരം നേടിയത്. തുടക്കം മുതലേ മുന്‍ നിര ഒന്നാകെ തകര്‍ന്നു. തുടര്‍ന്ന് ധോണി 16 റണ്‍സെടുത്ത് പുറത്തായി. പിന്നീടാണ് കറന്‍ നിലയുറപ്പിച്ചത്. പിന്നീട് വന്നവര്‍ക്കൊന്നും സ്‌കോര്‍ ബോര്‍ഡ് കാര്യമായി ചലിപ്പിക്കാനായില്ല. നിശ്ചിത ഓവറില്‍ ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 114 റണ്‍സെടുത്തത്. ട്രെന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റുകളാണ് ചെന്നൈയുടെ നടുവൊടിച്ചത്. ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി മുംബൈക്കു തുണയായി.
RELATED STORIES
റമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT