ഐപിഎല്‍: പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് വിജയം

ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഐപിഎല്‍: പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് വിജയം

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശുബ്മാന്‍ ഗില്‍ (65), ക്രിസ്‌ലെന്‍ (46) എന്നിവരുടെ ബാറ്റിങ് മികവാണ് കൊല്‍ക്കത്തക്ക് ജയം അനായാസമാക്കിയത്. നേരത്തേ ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 183 റണ്‍സ് എടുത്തു. സാം കരണ്‍ (55), നിക്കോളസ് പുരന്‍ (48), മായങ്ക് അഗര്‍വാള്‍ (36) എന്നിവരാണ് പഞ്ചാബ് ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി മലയാളിയായ സന്ദീപ് വാരിയര്‍ രണ്ട് വിക്കറ്റെടുത്തു.

RELATED STORIES

Share it
Top