Cricket

ഐ പി എല്‍; മന്‍ദീപിനും ഗെയ്‌ലിനും അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ജയം

മന്‍ദീപ് സിങും (66), ക്രിസ് ഗെയ്‌ലുമാണ് (51) പഞ്ചാബിന്റെ ജയം വേഗത്തിലാക്കിയത്.

ഐ പി എല്‍; മന്‍ദീപിനും ഗെയ്‌ലിനും അര്‍ദ്ധസെഞ്ചുറി; പഞ്ചാബിന് ജയം
X



ഷാര്‍ജ: മന്‍ദീപ് സിങും ഗെയ്‌ലും അര്‍ദ്ധസെഞ്ചുറിയോടെ കളം വാണപ്പോള്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 150 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ പിന്‍തുടര്‍ന്നു. മന്‍ദീപ് സിങും (66), ക്രിസ് ഗെയ്‌ലുമാണ് (51) പഞ്ചാബിന്റെ ജയം വേഗത്തിലാക്കിയത്. 56 പന്തില്‍ മന്‍ദീപ് 66* റണ്‍സെടുത്തപ്പോള്‍ 29 പന്തിലാണ് ഗെയ്ല്‍ 51 റണ്‍സെടുത്തത്. നേരത്തെ ക്യാപ്റ്റന്‍ രാഹുല്‍ 28 റണ്‍സെടുത്ത് പുറത്തായി. ഏഴ് പന്ത് ശേഷിക്കെയാണ് പഞ്ചാബിന്റെ ജയം.


ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നും രവി ബിഷ്‌ണോയി , ജോര്‍ദ്ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ദ്ധസെഞ്ചുറിയും (57) മോര്‍ഗന്റെ 40 റണ്‍സുമാണ് നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 45 പന്തില്‍ നിന്നാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഫെര്‍ഗൂസണ്‍ 24 റണ്‍സെടുത്തു. ബാക്കിയുള്ള താരങ്ങള്‍ക്കാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല.






Next Story

RELATED STORIES

Share it