Cricket

ഐപിഎല്‍ താരലേലം ഡിസംബര്‍ 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍

ഐപിഎല്‍ താരലേലം ഡിസംബര്‍ 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍
X

മുംബൈ: 2026ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത് രണ്ട് കോടി രൂപയാണ്. ഇതില്‍ വെങ്കടേഷ് അയ്യര്‍, രവി ബിഷ്ണോയ് ന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്.

നെതര്‍ലാന്‍ഡ്സ്, സ്‌കോട്ട്ലാന്‍ഡ്, യുഎസ്എ തുടങ്ങിയവയുള്‍പ്പെടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കളിക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബിസിസിഐ ഫ്രഞ്ചൈസികള്‍ക്ക് താരങ്ങളുടെ പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 5 ആക്കി നിശ്ചയിരുന്നു. ഇതിന് ശേഷം ബിസിസിഐ പട്ടിക ഉപേക്ഷിക്കും. 77 സ്ലോട്ടുകള്‍ മാത്രമേ മിനി ലേലത്തിലേക്ക് പോകുന്ന ഫ്രാഞ്ചൈസികല്‍ക്ക് ലഭിക്കൂ. ഇതില്‍ 31 എണ്ണം വിദേശകളിക്കാര്‍ക്കുള്ളതാണ്.

ഗ്ലെന്‍ മാക്സ് വെല്ലാണ് ഇത്തവണ ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാത്ത താരങ്ങളില്‍ പ്രധാനി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനായി മാക്സ വെല്‍ കളിച്ചെങ്കിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യാതിരിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it