ഐപിഎല്‍; ഷോര്‍ട്ട് ലിസ്റ്റില്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും
164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുംബൈ: ഒരാഴ്ച കഴിഞ്ഞ നടക്കുന്ന ഐപിഎല്‍ ലേലത്തിനായുള്ള ഷോര്‍ട്ട്‌ലിസ്റ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും മുംബൈ താരവുമായ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ഇടം നേടി. ലേലത്തിനായുള്ള ലിസ്റ്റില്‍ 292 പേരാണ് ഇടം നേടിയത്. 21 കാരനായ അര്‍ജ്ജുന്‍ ഓള്‍ റൗണ്ടര്‍ വിഭാഗത്തിലാണ് ഇടം നേടിയത്. ട്വന്റി-20യിലെ താരത്തിന്റെ അരങ്ങേറ്റം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു. മുംബൈക്ക് വേണ്ടി കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അര്‍ജ്ജുന് ആയിരുന്നില്ല. എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില്‍ താരം ഇടം നേടിയിട്ടില്ല. ഐപിഎല്ലില്‍ 20 ലക്ഷം അടിസ്ഥാന വിലയാണ് താരത്തിനുള്ളത്. 1114 കളിക്കാരാണ് ലേലത്തിനായി രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT