ഐപിഎല്‍; കൊടുംങ്കാറ്റായി റസ്സല്‍; പഞ്ചാബിനെ മുക്കി നൈറ്റ് റൈഡേഴ്‌സ്
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും(26), ബില്ലിങ്‌സും (24*) ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.

മുംബൈ: 31 പന്തില്‍ 70 റണ്‍സുമായി കരീബിയന്‍ വെടിക്കെട്ട് നടത്തിയ റസ്സലിന്റെ മികവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ കെകെആറിന് ജയം. 138 എന്ന ചെറിയ ലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസം പിന്‍തുടരാനായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 14.3 ഓവറില്‍ 141 റണ്‍സ് നേടി നൈറ്റ് റൈഡേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കായി ഇന്ന് ഓപ്പണിങില്‍ ഇറങ്ങിയ അജിങ്ക്യാ രഹാനെയ്ക്കും (12), വെങ്കിടേഷ് അയ്യര്‍ക്കും (3) കാര്യമായി തിളങ്ങാനായില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും(26), ബില്ലിങ്‌സും (24*) ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.
നേരത്തെ ഉമേഷ് യാദവിന്റെ മികവില്‍ പഞ്ചാബിനെ കൊല്‍ക്കത്ത 137 പുറത്താക്കിയിരുന്നു. 18.2 ഓവറില്‍ പഞ്ചാബിന്റെ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് പഞ്ചാബ് നിരയെ ചുരുട്ടികെട്ടിയത്. ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. ടോസ് ലഭിച്ച കെകെആര്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. രാജ്പക്‌സെയും (ഒമ്പത് പന്തില്‍ 31) കഗിസോ റബാദെയും (25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT