Cricket

നിക്കോളസ് പൂരന്റെ മാന്ത്രിക ബാറ്റിങ് തുടരുന്നു; ഇന്ന് 13 പന്തില്‍ അര്‍ദ്ധസെഞ്ചുറി

10.75 കോടിക്കാണ് 26കാരനായ പൂരനെ സണ്‍ഗ്രൂപ്പ് ഇത്തവണ ടീമിലെത്തിച്ചത്.

നിക്കോളസ് പൂരന്റെ മാന്ത്രിക ബാറ്റിങ് തുടരുന്നു; ഇന്ന് 13 പന്തില്‍ അര്‍ദ്ധസെഞ്ചുറി
X


കിങ്സ്റ്റണ്‍: ഐപിഎല്‍ 15ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിലകൂടിയ താരമായ നിക്കോളസ് പൂരന്റെ ബാറ്റിങ് വെടിക്കെട്ട് തുടരുന്നു. ട്രിനിഡാഡ് ടി10 ബ്ലാസ്റ്റിലാണ് വെസ്റ്റ്ഇന്‍ഡീസ് താരത്തിന്റെ ബാറ്റിങ് വിസ്മയം. ലെതര്‍ബാക്ക് ജെയ്ന്റസ് താരമായ പൂരന്‍ ഇന്ന് 13 പന്തിലാണ് അര്‍ദ്ധസെഞ്ചുറി നേടിയത്.14 പന്ത് നേരിട്ട പൂരന്‍ 53 റണ്‍സാണ് നേടിയത്. എട്ട് സിക്‌സാണ് പൂരന്റെ ബാറ്റില്‍ പിറന്നത്. എതിര്‍ടീമായ കോക്രിക്കോയ്‌ക്കെതിരേ ഒമ്പത് വിക്കറ്റിന്റെ ജയവും ടീം നേടി. കഴിഞ്ഞ മല്‍സരത്തില്‍ സ്‌കേര്‍ലെറ്റ് ലബിസ് സ്‌ക്രേച്ചേഴ്‌സിനെതിരേ 37 പന്തില്‍ സെഞ്ചുറി നേടിയും താരം റെക്കോഡിട്ടിരുന്നു. 10.75 കോടിക്കാണ് 26കാരനായ പൂരനെ സണ്‍ഗ്രൂപ്പ് ഇത്തവണ ടീമിലെത്തിച്ചത്.




Next Story

RELATED STORIES

Share it