ത്രിപാഠിയും മാര്‍ക്രമും വെടിക്കെട്ട് പുറത്തെടുത്തു; സണ്‍റൈസേഴ്‌സിന് ഏഴ് വിക്കറ്റ് ജയം
ജയത്തോടെ സണ്‍റൈസേഴ്‌സ് അഞ്ചില്‍ മൂന്ന് ജയവുമായി ഏഴാം സ്ഥാനത്തെത്തി.
BY FAR15 April 2022 5:59 PM GMT

X
FAR15 April 2022 5:59 PM GMT
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. 176 റണ്‍സ് ലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് പിന്‍തുടര്‍ന്നു. രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്നാണ് ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്. 37 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെ ത്രിപാഠി 71 റണ്‍സ് നേടി. 36 പന്തില്‍ 68 റണ്‍സാണ് മാര്‍ക്രം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുത്തിരുന്നു.54 റണ്‍സെടുത്ത നിതേഷ് റാണയും 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റസ്സലുമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ ഒരുക്കിയത്. ശ്രേയസ്സ് അയ്യര്‍ 28 റണ്‍സെടുത്തു. ജയത്തോടെ സണ്‍റൈസേഴ്‌സ് അഞ്ചില്‍ മൂന്ന് ജയവുമായി ഏഴാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നാലാം സ്ഥാനത്താണുള്ളത്.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT