രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഡിസി
മിച്ചല്‍ മാര്‍ഷ് (89), ഡേവിഡ് വാര്‍ണര്‍ (52*) എന്നിവരാണ് ഡിസി നിരയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.

മുംബൈ: ഐപിഎല്ലില്‍ ഡിസിയെ വീഴ്ത്തി പ്ലേ ഓഫില്‍ അനായാസം കയറാമെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. 161 എന്ന ലക്ഷ്യം 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്‍തുടര്‍ന്നു. മിച്ചല്‍ മാര്‍ഷ് (89), ഡേവിഡ് വാര്‍ണര്‍ (52*) എന്നിവരാണ് ഡിസി നിരയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. രവിചന്ദ്ര അശ്വിന്‍ ആണ് ആര്‍ആറിന്റെ ടോപ് സ്‌കോറര്‍. മൂന്നാമതായി ഇറങ്ങിയ അശ്വിന്‍ 38 പന്തില്‍ 50 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കല്‍ 30 പന്തില്‍ 48 റണ്‍സെടുത്തു. സഞ്ജു(6), ബട്‌ലര്‍ (7) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. ഡിസിയ്ക്കായി സക്കറിയ, നോര്‍ട്ട്‌ജെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT