ഐപിഎല്ലില്‍ രക്ഷയില്ലാതെ മുംബൈ ഇന്ത്യന്‍സ്; തോല്‍വി പരമ്പര തുടരുന്നു
ധവാന്‍ (70), അഗര്‍വാള്‍(70) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുടെ ചിറകിലേറിയാണ് 198 റണ്‍സ് നേടിയത്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഇന്ന് പഞ്ചാബ് കിങ്‌സിനോട് 12 റണ്‍സിന്റെ തോല്‍വിയും മുംബൈ ഏറ്റുവാങ്ങി. ഈ സീസണിലെ ആദ്യ ജയത്തിനായി മുംബൈക്ക് ഇനിയും കാത്തിരിക്കണം. 199 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാര്‍ യാദവ്( 43), ബ്രിവിസ് (49), തിലക് വര്‍മ്മ (36), രോഹിത്ത് ശര്‍മ്മ എന്നിവരാണ് മുംബൈക്കായി പൊരുതി നിന്നവര്‍.
മൂന്നോവറില്‍ നാല് വിക്കറ്റ് നേടിയ ഒഡീന്‍ സ്മിത്തിന്റെ ബൗളിങ് പഞ്ചാബിന് തുണയായി. കഗിസോ റബാദ രണ്ടും വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍(70) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുടെ ചിറകിലേറിയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയത്. അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് ജയവുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് കയറി.
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT