ഐപിഎല്‍; ലഖ്‌നൗവിനെ വീഴ്ത്തി മുംബൈ ആദ്യ ജയം നേടുമോ?
ജയദേവ് ഉനദ്ഘട്ടിന് പകരമായിരിക്കും താരം ടീമില്‍ ഇടം നേടുക

മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ആദ്യ ജയത്തിനായി ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ ഇറങ്ങുന്നു. അഞ്ച് മല്‍സരങ്ങള്‍ കളിച്ച മുംബൈ ഒരു ജയവും നേടാനാവാതെ പോയിന്റ് നിലയില്‍ അവസാന സ്ഥാനത്താണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ആവട്ടെ അഞ്ചില്‍ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ്. അവസാന മല്‍സരത്തില്‍ ലഖ്‌നൗ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. വിജയവഴിയില്‍ തിരിച്ചെത്താന്‍ ലഖ്‌നൗ ശ്രമിക്കുമ്പോള്‍ സീസണിലെ ആദ്യ ജയത്തിനാണ് രോഹിത്ത് ശര്‍മ്മ ഇറങ്ങുന്നത്. ലഖ്‌നൗ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വന്‍ മാറ്റങ്ങളുമായി ഇറങ്ങിയേക്കും. മോശം ഫോമിലുള്ള മുംബൈ ബൗളര്‍മാരുടെ നിരയിലേക്ക് ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരമായിരിക്കും താരം ടീമില്‍ ഇടം നേടുക.മല്‍സരം ഉച്ചയ്ക്ക് 3.30നാണ്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT