ആധികാരികം; ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍; റോയല്‍സ് തകര്‍ന്നു
ഡേവിഡ് മില്ലര്‍ (68), ഹാര്‍ദ്ദിക് പാണ്ഡെ(40) എന്നിവരുടെ ക്ലാസ്സിക്ക് ബാറ്റിങാണ് ഗുജറാത്തിന് ജയമൊരുക്കിയത്.

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡിനിലെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ കടന്നു. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് ഗുജറാത്തിന്റെ ജയം.188 റണ്‍സ് ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് പിന്‍തുടരുകയായിരുന്നു. ഡേവിഡ് മില്ലര്‍ (68), ഹാര്‍ദ്ദിക് പാണ്ഡെ(40) എന്നിവരുടെ ക്ലാസ്സിക്ക് ബാറ്റിങാണ് ഗുജറാത്തിന് ജയമൊരുക്കിയത്.
വൃദ്ധിമാന്‍ സാഹ (0) രണ്ടാമത്തെ പന്തില്‍ തന്നെ പുറത്തായത് ടൈറ്റന്‍സിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 35), മാത്യു വെയ്ഡ് (30 പന്തില്‍ 35) എന്നിവര്‍ ഗുജറാത്തിന് മികച്ച തുടക്കം നല്‍കി. ഇവരുവര്‍ക്കും ശേഷമെത്തിയ ക്യാപ്റ്റന്‍ പാണ്ഡെയും മില്ലറും പുറത്താവാതെ നിന്ന് ടീമിന് ആധികാരിക ജയമൊരുക്കുകയായിരുന്നു.
ബോള്‍ട്ട്, മക്കോയി എന്നിവര്‍ രാജസ്ഥാനായി ഓരോ വിക്കറ്റ് നേടി. എലിമിനേറ്റര്‍ റൗണ്ടില്‍ രണ്ടാം ക്വാളിഫയറിലെ വിജയിയുമായി രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടും.ഈ മല്‍സരത്തിലെ വിജയി ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 188 റണ്‍സെടുത്തു. ടോസ് നേടിയ ടൈറ്റന്‍സ് ആര്‍ആറിനെ ബാറ്റിങിനയക്കുകയായിരുന്നു. ജോസ് ബട്‌ലര്‍ ഫോമിലേക്ക് വന്ന മല്‍സരത്തില്‍ താരം 89 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 56 പന്തിലാണ് ബട്‌ലറുടെ ഇന്നിങ്‌സ്.
ബട്‌ലര്‍ക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും മികച്ച ബാറ്റിങ് പുറത്തെടുത്തു. സഞ്ജു 26 പന്തില്‍ 47 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കില്‍ 20 പന്തില്‍ 28 റണ്‍സെടുത്തും തിളങ്ങി. എന്നാല്‍ ഹെറ്റ്‌മെയര്‍ക്ക് (4) പ്രതീക്ഷിച്ച പോലെ ഇന്ന് തിളങ്ങാനായില്ല. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ (3) രാജസ്ഥാന് പെട്ടെന്ന് നഷ്ടമായിരുന്നു. തുടര്‍ന്നാണ് സഞ്ജുവും ബട്‌ലറും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയത്.
ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT