ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി; ഫെര്‍ഗൂസണ് നാല് വിക്കറ്റ്
171 റണ്‍സിലേക്ക് കുതിച്ച ഡല്‍ഹിയെ 157 ന് പിടിച്ചുകെട്ടിയാണ് ടൈറ്റന്‍സ് ജയം ആഘോഷിച്ചത്.

മുംബൈ:ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ് ഗുജറാത്തിന്റെ ജയം. 14 റണ്‍സിന്റെ ജയമാണ് ടൈറ്റന്‍സ് നേടിയത്. 171 റണ്‍സിലേക്ക് കുതിച്ച ഡല്‍ഹിയെ 157 ന് പിടിച്ചുകെട്ടിയാണ് ടൈറ്റന്‍സ് ജയം ആഘോഷിച്ചത്. കിവി ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റ് നേടിയാണ് ടൈറ്റന്‍സിനെ തുണച്ചത്.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് (43) മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. 29 പന്തില്‍ 43 റണ്‍സ് നേടിയ പന്തിനെ ഫെര്‍ഗൂസണ്‍ ആണ് പുറത്താക്കിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.
നേരത്തെ 46 പന്തില്‍ 84 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് 171 റണ്‍സ് നേടി(171-6).ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 27 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 20 റണ്‍സുമായി മില്ലര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മുസ്തഫിസുര്‍ മൂന്നും ഖലീല്‍ അഹ്മദ് രണ്ടും വിക്കറ്റ് നേടി. ടോസ് ലഭിച്ച ഡല്‍ഹി ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു.
RELATED STORIES
ചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMT