ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഡല്‍ഹി തുടങ്ങി
ആറ് വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ ഡല്‍ഹി പിന്‍തുടര്‍ന്നു.
BY FAR27 March 2022 2:12 PM GMT

X
FAR27 March 2022 2:12 PM GMT
മുംബൈ: ആതിഥേയരുടെ ആധിപത്യത്തോടെ ഇറങ്ങിയ മുംബൈക്ക് ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിനാണ് മുംബൈ കടപുഴക്കിയത്. ലലിത് യാദവ്(48), അക്‌സര്‍ പട്ടേല്‍ (38) എന്നീ കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് ആദ്യജയമൊരുക്കിയത്. 178 റണ്‍സിന്റെ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ ഡല്‍ഹി പിന്‍തുടര്‍ന്നു. പൃഥ്വി ഷാ 38ഉം സിഫെര്‍ട്ട് 21ഉം റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടി. തമിഴ്‌നാടിന്റെ മുരുകന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.
ടോസ് ഭാഗ്യം ഇന്ന് ഡല്‍ഹിക്കൊപ്പമായിരുന്നു. അവര്‍ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 81 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത്ത് ശര്‍മ്മ 41 റണ്‍സ് നേടി.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT