സിഎസ്‌കെയ്ക്ക് രക്ഷയില്ല; വീണ്ടും തോല്‍വി; 54 റണ്‍സ് ജയവുമായി പഞ്ചാബ്
ഇന്ന് പഞ്ചാബിനായി അരങ്ങേറ്റം നടത്തിയ വൈഭവ് അരോറ തുടക്കം തന്നെ രണ്ട് വിക്കറ്റ് എടുത്ത് ചെന്നൈയെ ഞെട്ടിച്ചു.

മുംബൈ: ഐപിഎല്ലില്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് നടന്ന മൂന്നാം മല്‍സരത്തിലും ചെന്നൈ തോല്‍വി രുചിച്ചു. പഞ്ചാബ് കിങ്‌സിനോട് 54 റണ്‍സിന്റെ പരാജയമാണ് സിഎസ്‌കെ ഏറ്റുവാങ്ങിയത്. പഞ്ചാബിന്റെ രണ്ടാം ജയമാണ്. 181 റണ്‍സ് പിന്‍തുടര്‍ന്ന ചെന്നൈയെ 18 ഓവറില്‍ 126 റണ്‍സിന് പഞ്ചാബ് പുറത്താക്കി.

ഇന്ന് പഞ്ചാബിനായി അരങ്ങേറ്റം നടത്തിയ വൈഭവ് അരോറ തുടക്കം തന്നെ രണ്ട് വിക്കറ്റ് എടുത്ത് ചെന്നൈയെ ഞെട്ടിച്ചു. 30 പന്തില്‍ 57 റണ്‍സെടുത്ത ശിവം ഡുബേ മാത്രമാണ് ചെന്നൈ നിരയില്‍ ചെറുത്ത് നില്‍പ്പ് നടത്തിയത്. 36 റണ്‍സ് എടുക്കുന്നതിനിടെ ഋതുരാജ് ഗെയ്ക്ക്‌വാദ് (1), മോയിന്‍ അലി (0), റോബിന്‍ ഉത്തപ്പ (13), ക്യാപ്റ്റന്‍ ജഡേജ (0), അമ്പാട്ടി റായിഡു (13) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായിരുന്നു. ബാറ്റിങില്‍ തിളങ്ങിയ ലിയാം ലിവിങ്‌സറ്റണ്‍ ഡുബേ, ബ്രാവോ എന്നിവരെ പുറത്താക്കി ബൗളിങിലും തിളങ്ങി. ധോണിയടക്കം മൂന്ന് പേരെ പുറത്താക്കി രാഹുല്‍ ചാഹറും തിളങ്ങി.
32 പന്തില്‍ 60 റണ്‍സെടുത്ത ലിയാം ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിനായി ഇന്ന് വെടിക്കെട്ട് പുറത്തെടുത്തത്.ശിഖര്‍ ധവാന്‍ 33ഉം ജിതേഷ് ശര്‍മ്മ 26ഉം റണ്‍സ് നേടി. മായങ്കിനും (4) രജപ്ക്‌സെയ്ക്കും (9)ഷാരൂഖ് ഖാനും (3) ഇന്ന് ഫോം കണ്ടെത്താനായില്ല. ബൗളിങില്‍ വേണ്ടത്ര മികവ് തെളിയിക്കാന്‍ ചെന്നൈയ്ക്കും ആയില്ല. ടോസ് ലഭിച്ച ചെന്നൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു.
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT