ഐപിഎല്‍; ചാംപ്യന്‍മാരെ നിലംപരിശാക്കി കെകെആര്‍ തുടങ്ങി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് അടിതെറ്റി. സിഎസ്‌കെ കഴിഞ്ഞ തവണ ഫൈനലില്‍ വീഴ്ത്തിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് അതിന് മധുരമായി പകവീട്ടി.ആറ് വിക്കറ്റിനാണ് പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ടീമിന്റെ ജയം. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ജഡേജയ്ക്കാവട്ടെ ആദ്യ മല്‍സരത്തില്‍ തോല്‍വിയും.
132 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടന്നാണ് കെകെആറിന്റെ ജയം. അജിങ്ക്യാ രഹാനെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ (44) ടോപ് സ്‌കോറര്‍. ബില്ലിങ്‌സ്(25), ശ്രേയസ് അയ്യര്‍ (20*), നിതേഷ് റാണ (21) വെങ്കിടേഷ് അയ്യര്‍ (16) എന്നിവരാണ് കെകെആറില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ ആയുള്ളൂ. അര്‍ദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജഡേജ 26 റണ്‍സെടുക്കാതെ പുറത്താവാതെ നിന്നപ്പോള്‍ റോബിന്‍ ഉത്തപ്പ 28 റണ്‍സും എടുത്തു. ധോണി-ജഡേജ കൂട്ടുകെട്ടാണ് ചാംപ്യന്‍മാരെ 100 കടത്തിയത്.
ഋതുരാജ് ഗെയ്ക്ക്‌വാദ്(0), കോണ്‍വെ(3), ശിവം ഡുബേ(3),അമ്പാട്ടി റായിഡു(18) എന്നിവര്‍ക്കൊന്നും നൈറ്റ് റൈഡേഴ്‌സ് ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
വിക്കറ്റുകള്‍ അധികം വീഴ്ത്താനായില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കാതെ കെകെആര്‍ ചെന്നൈയെ ഞെട്ടിക്കുകയായിരുന്നു. ഉമേഷ് യാദവ് കൊല്‍ക്കത്തയ്ക്കായി രണ്ടും വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT