Cricket

ഐപിഎല്‍ 2022 താരലേലം ഫെബ്രുവരിയില്‍

2022ലെ ഐപിഎല്‍ ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ നടക്കും.

ഐപിഎല്‍ 2022 താരലേലം ഫെബ്രുവരിയില്‍
X


മുംബൈ: ഐപിഎല്‍ 2022ലെ മെഗാ താരലേലം ഫെബ്രുവരിയില്‍ നടക്കും.രണ്ട് ദിവസങ്ങളിലായാണ് ലേലം നടക്കുക.എന്നാല്‍ ലേല തിയ്യതി പുറത്ത് വിട്ടിട്ടില്ല. ഇത്തവണ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിനാലാണ് ജനുവരിയില്‍ നടക്കേണ്ട ലേലം ഫെബ്രുവരിയിലേക്ക് മാറ്റിയത്. പുതിയ രണ്ട് ടീമുകള്‍ക്ക് താരങ്ങളെ കണ്ടെത്തുന്നതിനായാണ് ഇത്തവണത്തെ ലേലം വീണ്ടും നീട്ടിയത്. 2018ലാണ് അവസാനമായി മെഗാ താരലേലം നടന്നത്. ലഖ്‌നൗ, അഹ്മദാബാദ് ഫ്രാഞ്ചൈസികളാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ എത്തിയത്. 2022ലെ ഐപിഎല്‍ ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ നടക്കും.




Next Story

RELATED STORIES

Share it