ആവേശ് ഖാന്‍ ലഖ്‌നൗവില്‍; രാഹുല്‍ തേവാട്ടിയ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം
രാഹുല്‍ ത്രിപാഠിയെ 8.50 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി

ബെംഗളൂരു: ഐപിഎല്‍ മെഗാ ലേലത്തില്‍ ആവേശ് ഖാനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ്. കഴിഞ്ഞ തവണ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച ആവേശ് ഖാനെ 10 കോടി നല്‍കിയാണ് പുതിയ ഫ്രാഞ്ചൈസി വാങ്ങിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്താതെ ഏറ്റവും കൂടുതല്‍ തുകയ്ക്കായി ലേലത്തില്‍ പോയ ഐപിഎല്‍ റെക്കോഡും ആവേശിന്റെ പേരിലായി. കഴിഞ്ഞ തവണ 9.25കോടിക്ക് ചെന്നൈ സ്വന്തമാക്കിയ കൃഷ്ണപ്പാ ഗൗതമിന്റെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്.
രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തേവാട്ടിയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. ഒമ്പത് കോടിയാണ് താരത്തിന്റെ വില. സൗത്ത് ആഫ്രിക്കയുടെ ഫഫ് ഡു പ്ലിസ്സിസ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപിലെത്തി. ഏഴ് കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. ആര്‍സിബിയിലെത്തുമെന്ന പ്രതീക്ഷിച്ച ജൂനിയര്‍ എബിഡി എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രിവ്‌സിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സാണ്.
രാഹുല്‍ ത്രിപാഠിയെ 8.50 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി.മറ്റൊരു ഇന്ത്യന്‍ താരമായ അഭിനവ് മനോഹറിനെ ഗുജറാത്ത് ഗെയ്ന്റ്‌സ് ടീമിലെത്തിച്ചു. ആര്‍സിബിയുടെ സൂപ്പര്‍ താരമായിരുന്ന യുസ് വേന്ദ്ര ചാഹലിനെ രാജസ്ഥാന്‍ റോയല്‍സ് 6.5 കോടിക്ക് സ്വന്തമാക്കി.
RELATED STORIES
രാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ പലയിടത്തും സംഘര്‍ഷം
30 March 2023 5:31 PM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT