Cricket

ഐപിഎല്‍ മെഗാ ലേലം; ലോട്ടറിയടിക്കുന്ന അഞ്ച് അണ്ടര്‍ 19 താരങ്ങള്‍

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ റഷീദ് വലം കൈയ്യന്‍ ബാറ്റ്‌സ്മാനാണ്.

ഐപിഎല്‍ മെഗാ ലേലം; ലോട്ടറിയടിക്കുന്ന അഞ്ച് അണ്ടര്‍ 19 താരങ്ങള്‍
X
ഐപിഎല്ലിന്റെ 2022ലെ മെഗാ ലേലം ഫെബ്രുവരി ആദ്യം നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ ഇതിനോടകം നോട്ടമിട്ടിരിക്കുന്ന നിരവധി താരങ്ങളുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, അണ്ടര്‍ 19 ഏഷ്യാ കപ്പ് എന്നിവയില്‍ കഴിവ് തെളിയിച്ച നിരവധി താരങ്ങളാണ് ലേലത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ വന്‍ ലോട്ടറിയടിക്കാന്‍ പോവുന്ന ഇന്ത്യയുടെ അണ്ടര്‍ 19 സ്‌ക്വാഡിലെ അഞ്ച് താരങ്ങളുണ്ട്.ഏഷ്യാകപ്പില്‍ മിന്നും പ്രകടനമാണ് ഇവര്‍ നടത്തിയത്.


1. ഹര്‍നൂര്‍ സിങ്: വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഹര്‍നൂര്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ മികച്ച റണ്‍സ് സ്‌കോറര്‍ ആണ്. നാല് മല്‍സരങ്ങളില്‍ നിന്ന് 131 റണ്‍സാണ് താരം നേടിയത്. ടോപ് ഓര്‍ഡറില്‍ താരം മികവ് പുലര്‍ത്തും.


2. ഷെയ്ഖ് റഷീദ്: അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ റഷീദ് വലം കൈയ്യന്‍ ബാറ്റ്‌സ്മാനാണ്. 133 റണ്‍സുമായി ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായി. സെമിയില്‍ 90 റണ്‍സ് നേടിയ ആന്ധ്രാപ്രദേശ് ബാറ്റ്‌സ്മാനായി ഫ്രാഞ്ചൈസികള്‍ ഇതിനോടകം ചരടുവലി നടത്തിയിട്ടുണ്ട്.


3.ആംക്രിഷ് രഘുവംഷി: മികച്ച ഫീല്‍ഡറായ രഘുവംഷി മികച്ച ഓപ്പണര്‍ കൂടിയാണ്. ശ്രീലങ്കയ്‌ക്കെതിരാ ഫൈനലില്‍ താരം നേടിയ അര്‍ദ്ധസെഞ്ചുറിയാണ് ജയത്തില്‍ നിര്‍ണ്ണായകമായത്.


4.രാജ് അങ്കഡ് ബാവാ: ഏഷ്യാകപ്പിലെ മികച്ച ഓള്‍ റൗണ്ടറായിരുന്നു ഹിമാചല്‍ പ്രദേശ് താരമായ രാജ് ബാവാ.ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് നേട്ടക്കാരനാണ്. എട്ട് വിക്കറ്റ് നേടിയ താരം മൂന്ന്് മല്‍സരങ്ങളില്‍ നിന്നായി 91 റണ്‍സും നേടിയിട്ടുണ്ട്.


5. രാജ് വര്‍ദ്ധന്‍ ഹങ്കരേക്കര്‍: മഹാരാഷ്ട്രയുടെ ഓള്‍ റൗണ്ടറായ രാജ് വര്‍ദ്ധന്‍ ഏഷ്യാകപ്പില്‍ ടീമിനായി അഞ്ച് വിക്കറ്റും 49 റണ്‍സും നേടിയിരുന്നു.




Next Story

RELATED STORIES

Share it