ഐപിഎല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം
തുടര്‍ച്ചയായ മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്.

ചെന്നൈ: ഐപിഎല്‍ 14ാം സീസണിന് ഇന്ന് ചെന്നൈയില്‍ തുടക്കം. രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് നേരിടുന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗുളുരുവിനെയാണ്.തുടര്‍ച്ചയായ മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. ഇത് വരെ മുംബൈ അഞ്ച് തവണ ചാംപ്യന്‍മാര്‍ ആയിട്ടുണ്ട്. മികച്ച താരനിര ഉണ്ടായിട്ടും ഇതുവരെ കിരീടം നേടാനാവാത്ത പേര്‌ദോഷം ഇക്കുറി മാറ്റാനാണ് കോഹ്‌ലിയും കൂട്ടരും ഇറങ്ങുന്നത്. മൂന്ന് ഐപിഎല്‍ ഫൈനലുകളില്‍ പ്രവേശിച്ച് കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ടീമാണ് ബെംഗളുരു. അവസാന സീസണില്‍ എലിമിനേറ്റര്‍ റൗണ്ടില്‍ സണ്‍റൈസേഴ്‌സിനോട് തോറ്റ് ആര്‍സിബി പുറത്താവുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ തോല്‍ക്കുന്ന പതിവ് മുംബൈ ഇന്ത്യന്‍സ് ഇന്ന് തുടരുമോ എന്ന് കണ്ടറിയാം. 27 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 17 തവണ ജയം മുംബൈക്കൊപ്പമായിരുന്നു. ഒമ്പത് തവണ മാത്രമാണ് ബെംഗളുരു ജയിച്ചത്. ഇന്ത്യയുടെ വന്‍ മതിലുകളായ രോഹിത്തും കോഹ്ലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT