ഐപിഎല്‍; ചെന്നൈ-ഡല്‍ഹി പ്ലെയിങ് ഇലവനില്‍ ഇവര്‍ ഇറങ്ങും
പരിചയസമ്പന്നനായ സുരേഷ് റെയ്‌ന ധോണിക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങിയേക്കും.

മുംബൈ: ഐപിഎല്ലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപ്റ്റില്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് ആദ്യമല്‍സരത്തിനായി ഇറങ്ങും. ധവാന്‍, പൃഥ്വി ഷാ, രഹാനെ, സ്റ്റീവ് സ്മിത്ത് , പന്ത് എന്നിവരടങ്ങിയ ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിയുടെ ശക്തി. ഇഷാന്ത് ശര്‍മ്മ, കഗിസോ റബാദ, ഉമേഷ് യാദവ്, ക്രിസ് വോക്‌സ്, ആന്റിച്ച് നോട്ട്‌ജെ എന്നീ ബൗളര്‍മാര്‍ ഡല്‍ഹിയുടെ കരുത്തുമാവുന്നു. പരിചയസമ്പന്നനായ സുരേഷ് റെയ്‌ന ധോണിക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങിയേക്കും.ഋതുരാജ് ഗെയ്ക്ക് വാദ്, ഫഫ് ഡു പ്ലിസ്സിസ്, അമ്പാട്ടി റായിഡു എന്നിവരും ചെന്നൈ ബാറ്റിങിന് കരുത്താകും. ബൗളിങ് നിരയില്‍ സാം കറന്‍, മോയിന്‍ അലി, ശ്രാദ്ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, രവിന്ദ്ര ജഡേജ എന്നിവര്‍ തിളങ്ങുമെന്നാണ് ചെന്നൈയുടെ കണക്കുകൂട്ടല്‍.
ഷിംറോണ്‍ ഹെയ്റ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോണിസ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, ലലിത് യാദവ്, പ്രവീണ്‍ ഡുബേ, അവേഷ് ഖാന്‍, ഉമേഷ് യാദവ്, റിപ്പല്‍ പട്ടേല്‍, വിഷ്ണു വിനോദ്, ലുക്കമാന്‍ മെരിവാലാ, എം സിദ്ധാര്‍ത്ഥ്, സാം ബില്ലിങ്‌സ് എന്നിവരടങ്ങിയ താരനിരയാണ് ഡല്‍ഹി സ്‌ക്വാഡില്‍ ഉള്ളത്. അന്തിമ ഇലവനെ മല്‍സരത്തിന് തൊട്ടുമുന്‍മ്പ് പ്രഖ്യാപിക്കും.
കെ എം ആസിഫ്, ബ്രാവോ, ഫഫ് ഡു പ്ലിസ്സിസ്, ഇമ്രാന്‍ താഹിര്‍, എന്‍ ജഗദീഷന്‍, കര്‍ണ്‍ ശര്‍മ്മ, ലുങ്കിന്‍ എന്‍ഗിഡി, മിച്ചല്‍ സാന്റനര്‍, സായി കിഷോര്‍, ചേതേശ്വര്‍ പൂജാര, ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ്മ, സി ഹരി നിഷാന്ത് എന്നിവരടങ്ങിയ സ്‌ക്വാഡില്‍ നിന്ന് ഏറ്റവും മികച്ച ഇലവനെയാണ് ചെന്നൈ ആദ്യ മല്‍സരത്തിന് ഇറക്കുന്നത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT