ഐപിഎല്‍; സഞ്ജുവിന് അഭിമാന പോരാട്ടം; റോയല്‍സിന് എതിരാളി കിങ്‌സ് ഇലവന്‍
പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണ്ണായകമാണ്.

ദുബയ്: ഐപിഎല്‍ രണ്ടാം പാദമല്‍സരങ്ങളില്‍ മലയാളികള്‍ കാത്തിരുന്ന പോരാട്ടത്തിന് ഇന്ന്ദുബയ് വേദിയാവുന്നു.മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടാനാണ്. റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായതിന് ശേഷമുള്ള സഞ്ജുവിന്റെ ആദ്യസീസണ്‍ ആണിത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കി സഞ്ജുവിനെ താല്‍ക്കാലിക ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.
പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണ്ണായകമാണ്. വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് ഇരുടീമും ഇറങ്ങുന്നത്. നിലവില്‍ റോയല്‍സ് ആറാമതും പഞ്ചാബ് ഏഴാമതും ആണ്.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സഞ്ജുവിന് ഇന്ന് അഭിമാന പോരാട്ടം കൂടിയാണ്. മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണ്. മല്‍സരം രാത്രി 7.30നാണ്.
ബാറ്റിങില്‍ അടുത്ത കാലത്തായി സ്ഥിരത പുലര്‍ത്തി വന്‍ ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുല്‍ തന്നെയാണ് പഞ്ചാബിന്റെ തുരുപ്പ് ചീട്ട്. ക്രിസ് ഗെയ്ല്‍, നിക്കോളസ് പൂരന്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ കിങ്‌സിനെ തടയാനാവില്ല.
RELATED STORIES
മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT