ഐപിഎല്‍; വാര്‍ണറും ടീമും ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ
മുജീബുര്‍ റഹ്മാന്‍, കേദര്‍ ജാദവ് എന്നിവര്‍ ഇന്ന് സണ്‍റൈസേഴ്‌സിനായി ഇറങ്ങിയേക്കും.

ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേയുമാണ് സണ്‍റൈസേഴ്‌സിന്റെ തോല്‍വി. ആദ്യ മല്‍സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റ മുംബൈ ആവട്ടെ രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തയോട് ജയിച്ച് കരുത്ത് തെളിയിച്ചിരുന്നു. വിജയകുതിപ്പ് തുടരാനാണ് ചാംപ്യന്‍മാരുടെ ശ്രമം. വാര്‍ണര്‍, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ബാറ്റിങില്‍ തിളങ്ങിയെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ബൗളിങ് നിരയ്ക്കും കാര്യമായ പ്രകടനം ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. മുംബൈ കഴിഞ്ഞ മല്‍സരത്തിലെ ടീമിനെ നിലനിര്‍ത്തുമ്പോള്‍ ഹൈദരാബാദ് ടീമില്‍ മാറ്റം വരുത്തിയേക്കും. മുജീബുര്‍ റഹ്മാന്‍, കേദര്‍ ജാദവ് എന്നിവര്‍ ഇന്ന് സണ്‍റൈസേഴ്‌സിനായി ഇറങ്ങിയേക്കും.
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT