Cricket

ദേവ്ദത്തിന് കൊവിഡ് നെഗറ്റീവ്; ആര്‍സിബിക്കൊപ്പം ചേര്‍ന്നു

രണ്ടാഴ്ച മുമ്പാണ് ദേവ്ദത്തിന് കൊവിഡ് പോസ്റ്റീവായത്.

ദേവ്ദത്തിന് കൊവിഡ് നെഗറ്റീവ്; ആര്‍സിബിക്കൊപ്പം ചേര്‍ന്നു
X


ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു താരം ദേവ്ദത്ത് പടിക്കലിന് കൊവിഡ് നെഗറ്റീവായി. താരത്തിന്റെ ക്ലബ്ബ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് താരം നെഗറ്റീവായത്. ദേവ്ദത്ത് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. രണ്ടാഴ്ച മുമ്പാണ് ദേവ്ദത്തിന് കൊവിഡ് പോസ്റ്റീവായത്. രോഗം ഭേദമായെന്നും ഏവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും താരം അറിയിച്ചു.




Next Story

RELATED STORIES

Share it