ബംഗ്ലാ കടുവകള്‍ ഒരുങ്ങി തന്നെ; ന്യൂസിലന്റിനെ വീണ്ടും തകര്‍ത്തു
ഷാക്കിബ്, മെഹദി ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം നേടി.
BY FAR3 Sep 2021 6:50 PM GMT

X
FAR3 Sep 2021 6:50 PM GMT
മിറാപൂര്‍: ട്വന്റി-20ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് നടത്തുന്ന അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റിയിലും അവര്‍ ജയിച്ചു. ഇതോടെ നാല് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് ബംഗ്ലാദേശ് മുന്നിലെത്തി. നാല് റണ്‍സിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ നിശ്ചിത ഓവറില്‍ സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഷാക്കിബ്, മെഹദി ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം നേടി.ന്യൂസിലന്റ് നിരയില്‍ ടോം ലഥാം 65 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ബംഗ്ലാദേശിനായി മുഹമ്മദ് നെയിം 39 ഉം ലിറ്റണ്‍ ദാസ് 33 ഉം മുഹമ്മദുള്ള 37ഉം റണ്‍സ് എടുത്തു. നേരത്തെ ഓസിസിനെതിരായ ട്വന്റി പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT