പിന്‍മാറില്ല; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കും: വിരാട് കോഹ്‌ലി
ട്വന്റി നായകസ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നു.

മുംബൈ: പുതിയ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കീഴില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി കളിക്കും. ഉടന്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത്ത് കീഴില്‍ കളിക്കുമെന്ന് കോഹ്‌ലി അറിയിച്ചു. ഇന്ന് മുംബൈയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് താരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. രോഹിത്തിന് കീഴില്‍ കോഹ്‌ലി കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീമിനായി എപ്പോഴും കളിക്കാന്‍ സന്നദ്ധനാണെന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ ആവേശത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി നായകസ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നു.ഏകദിനത്തില്‍ നായകനാവാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് താല്‍പ്പര്യമില്ലെങ്കില്‍ മാറാന്‍ തയ്യാറായിരുന്നു.മറ്റ് വാര്‍ത്തകള്‍ അസംബന്ധമാണെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. കോഹ്‌ലിയുടെ പ്രതികരണത്തോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ താരം താല്‍പ്പര്യം കാണിച്ചില്ലെന്ന വാര്‍ത്തകള്‍ക്ക് വിരാമമായി.
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT