Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര വിരമിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. 25 വര്‍ഷത്തോളം നീണ്ടു നിന്ന കരിയറിനാണ് തിരശീല വീണിരിക്കുന്നത്.

ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍, സഹതാരങ്ങള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പരിശീലക രംഗത്തും കമന്ററിയിലും സജീവമായി തന്നെയുണ്ടാകുമെന്നും അമിത് വ്യക്തമാക്കി.

2003ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അമിത് മിശ്രയുടെ ഏകദിന അരങ്ങേറ്റം. എന്നാല്‍, അതു കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് അടുത്ത അന്താരാഷ്ട്ര മല്‍സരം ലഭിക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി; 2008ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അത്.

36 ഏകദിനങ്ങളില്‍ നിന്നായി 64 വിക്കറ്റും 22 ടെസ്റ്റില്‍ നിന്ന് 76 വിക്കറ്റും 10 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റും താരം നേടിയിട്ടുണ്ട്. അതേസമയം 162 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 174 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലില്‍ മൂന്നു ഹാട്രിക് സ്വന്തമാക്കിയ ഏക താരമാണ് അമിത് മിശ്ര.






Next Story

RELATED STORIES

Share it