Cricket

ഇന്ത്യക്ക് ആശങ്ക; ഏഷ്യാകപ്പിലെ പാക് പോരാട്ടത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലിന് പരിക്ക്

ഇന്ത്യക്ക് ആശങ്ക; ഏഷ്യാകപ്പിലെ പാക് പോരാട്ടത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലിന് പരിക്ക്
X

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. ഇന്നലെ വൈകിട്ട് നടന്ന പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ ഗില്ലിന്റെ കൈക്ക് പന്ത് കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഗില്ലിന്റെ കൈ പിടിച്ച് സഹ പരിശീലകന്‍ നില്‍ക്കുന്നതും ഗില്ലിന്റെ അടുത്തേക്ക് ഫിസിയോ ഓടിയെത്തുന്നതിന്റേയും വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഗില്ലിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. പാകിസ്താനെതിരേ ഗില്ലിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ യുഎഇക്കെതിരേ ഓപ്പണര്‍ റോളിലാണ് ഗില്ലിനെ കളിപ്പിച്ചത്. പാകിസ്താനെതിരേയും ഓപ്പണര്‍ റോളിലാവും ഇന്ത്യ ഗില്ലിനെ കളിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇതിനിടെയാണ് പരിക്ക് താരത്തിന് വില്ലനായി മാറിയത്.

കൈക്ക് പന്ത് കൊണ്ട ശേഷം ഗില്‍ നെറ്റ്‌സ് വിട്ടുവെന്നും പരിശീലനം തുടര്‍ന്നില്ലെന്നുമാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഗില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഗില്‍ കളിക്കാത്ത പക്ഷം ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തിയേക്കും. ഗില്‍ ഓപ്പണറായതോടെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ മധ്യനിരയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഗില്ലിന്റെ അഭാവമുണ്ടായാല്‍ ഇന്ത്യ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നേക്കും.ഗില്‍ പുറത്തിരുന്നാല്‍ റിങ്കു സിങ്ങിനെ ഇന്ത്യ മധ്യനിരയിലേക്ക് കൊണ്ടുവന്നേക്കും. എന്തായാലും ഗില്ലിന് മല്‍സരം നഷ്ടമാവില്ലെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.




Next Story

RELATED STORIES

Share it