പരിശീലനം ഒഴിവാക്കി; ഇന്ത്യന്‍ ടീം ഐസുലേഷനില്‍; ആദ്യ ഏകദിനം മാറ്റിയേക്കും
മായങ്ക് അഗര്‍വാള്‍, വെങ്കിടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തും.
BY FAR3 Feb 2022 6:26 AM GMT

X
FAR3 Feb 2022 6:26 AM GMT
മുംബൈ: ഞായറാഴ്ച വെസ്റ്റ്ഇന്‍ഡീസിനെതിരേ നടക്കുന്ന ആദ്യ ഏകദിനം മാറ്റിയേക്കും. ഇന്ത്യന്‍ ക്യാംപില്‍ കൂടുതല്‍ കൊവിഡ് ബാധ സ്ഥിരികരിച്ചാല്‍ മല്‍സരം മാറ്റിവയ്ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരടക്കം ഇന്ത്യന്‍ ക്യാംപില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ രോഗ ബാധിതരുമായി നിരവധി താരങ്ങള്‍ ബന്ധപ്പെട്ടതിനാല്‍ ടീം ഒന്നടങ്കം ഐസുലേഷനില്‍ കയറി. ടീമിന്റെ ഇന്നത്തെ പരിശീലന സെഷനും ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡിനെ തുടര്‍ന്ന് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട താരങ്ങള്‍ക്ക് പകരമായി മായങ്ക് അഗര്‍വാള്‍, വെങ്കിടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തും.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT