- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിക്കന്ധര്‍ റാസ ഞെട്ടിച്ചു; ജയം കൈക്കലാക്കി ഇന്ത്യ
സിക്കന്ധര്‍ റാസാ(95 പന്തില്‍ 115) സൂപ്പര്‍ സെഞ്ചുറിയുമായി പൊരുതുകയായിരുന്നു.

ഹരാരെ: പാക് വംശജനായ സിക്കന്ധര്‍ റാസ സെഞ്ചുറിയുമായി ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ച് കീഴടങ്ങി. സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് റാസ ഒറ്റയാനായി പൊരുതിയത്. അവസാനം 13 റണ്‍സിന്റെ തോല്‍വി സിംബാബ്‌വെ വഴങ്ങുകയായിരുന്നു. ഇതോടെ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി(3-0).
290 റണ്‍സ് ലക്ഷ്യത്തിലേക്കായി ആതിഥേയര്‍ പൊരുതിയെങ്കിലും അവസാനം തകരുകയായിരുന്നു.അഞ്ചാമനായി ഇറങ്ങിയ സിക്കന്ധര്‍ റാസ(95 പന്തില്‍ 115) സൂപ്പര്‍ സെഞ്ചുറിയുമായി പൊരുതുകയായിരുന്നു. വില്ല്യംസ് 45 റണ്‍സ് നേടി.ഇന്ത്യയ്ക്കായി ആവേശ് ഖാന്‍ മൂന്നും ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും (130) ഇഷാന്‍ കിഷന്റെ അര്‍ദ്ധസെഞ്ചുറിയുടെയും (50) മികവിലാണ് ഇന്ത്യ 289 റണ്‍സ് നേടിയത്. 97 പന്തില്ലാണ് ഗില്ലിന്റെ ഇന്നിങ്‌സ്. താരത്തിന്റെ ആദ്യ അന്തരാഷ്ട്ര സെഞ്ചുറിയാണ്.ധവാന്‍(40), ക്യാപ്റ്റന്‍ രാഹുല്‍ (30) എന്നിവര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ദീപക് ഹൂഡ(1), സഞ്ജു സാംസണ്‍ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായി. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 289 റണ്‍സ് നേടിയത്. ഇവാന്‍സ് ആതിഥേയര്‍ക്കായി അഞ്ച് വിക്കറ്റ് നേടി.












