Cricket

ഗില്ലും ധവാനും അടിച്ചെടുത്തു; സിംബാബ്‌വെയ്‌ക്കെതിരേ കൂറ്റന്‍ ജയവുമായി ഇന്ത്യ

ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82)

ഗില്ലും ധവാനും അടിച്ചെടുത്തു; സിംബാബ്‌വെയ്‌ക്കെതിരേ കൂറ്റന്‍ ജയവുമായി ഇന്ത്യ
X


ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം. സിംബാബ്‌വെ ഉയര്‍ത്തിയ 189 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 30.5 ഓവറില്‍ ഇന്ത്യ പിന്തുടര്‍ന്നു. വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ജയം എളുപ്പമാക്കിയത്.


ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു 40.3 ഓവറില്‍ സിംബാബ്‌വെ ഇന്നിങ്‌സ് അവസാനിച്ചു.ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ദീപക് ചാഹര്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു. ആദ്യത്തെ മൂന്ന് വിക്കറ്റും ചാഹറാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണ്, അക്‌സര്‍ പട്ടേല്‍ എന്നിവരും മൂന്ന് വിക്കറ്റ് നേടി. ചക്കാബ്വ, ഇവാന്‍സ്, നാഗറാവാ എന്നിവര്‍ സിംബാബ്‌വെയ്ക്കായി യഥാക്രമം 35ഉം 33ഉം 34ഉം റണ്‍സുകള്‍ വീതം നേടി.




Next Story

RELATED STORIES

Share it