ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യ 217ന് പുറത്ത്
കൈല്‍ ജാമിസണ്‍ന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യ 217ന് പുറത്ത്. ന്യൂസിലന്റ് താരം കൈല്‍ ജാമിസണ്‍ന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. മൂന്നിന് 146 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റന്‍ കോഹ്‌ലി(44) റണ്ണൊന്നും കൂട്ടിച്ചേര്‍ക്കാതെ ഇന്ന് ആദ്യം പുറത്തായി. ക്യാപ്റ്റന് ശേഷമെത്തിയ ഋഷഭ് പന്ത് നാല് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്ന രഹാനെയും 49 റണ്‍സെടുത്ത് പുറത്തായതോടെ ബ്ലൂസ് സമ്മര്‍ദ്ധത്തിലായി. രവീന്ദ്ര ജഡേജ(15), ആര്‍ അശ്വിന്‍ (22) എന്നിവര്‍ പൊരുതി നിന്നെങ്കിലും ബോള്‍ട്ടും ടിം സൗത്തിയും ഇരുവരെയും പുറത്താക്കി. രോഹിത്ത്, കോഹ്‌ലി, പന്ത്, ഇഷാന്ത് ശര്‍മ്മ, ബുംറ എന്നിവരുടെ വിക്കറ്റുകളാണ് ജാമിസണ്‍ നേടിയത്.ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്റ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സെടുത്തിട്ടുണ്ട്. ടോം ലഥാം (13), ഡെവണ്‍ കോണ്‍വെ (10) എന്നിവരാണ് ക്രീസിലുള്ളത്.
RELATED STORIES
സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMTലോക ചാംപ്യന്മാരെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ക്ക് ട്വന്റി-20 പരമ്പര
12 March 2023 5:57 PM GMT