ക്രിക്കറ്റ് ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു

ക്രിക്കറ്റ് ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു

ബര്‍മിങാം: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് എതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇംഗ്ണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഓറഞ്ച് ജെഴ്‌സിയില്‍ ആദ്യമായി മല്‍സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്താണ് കളിക്കുന്നത്. പന്തിന്റെ ആദ്യ ലോകകപ്പ് മല്‍സരമാണ് ഇത്.

ഇന്നത്തെ മല്‍സരം ഇന്ത്യക്കും ഇംഗ്ലണ്ടിനും പ്രധാനമാണ്. മല്‍സരത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സ്വപ്നങ്ങളെ അതു ബാധിക്കും. ഇന്നത്തെ മല്‍സരം ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലദേശ് ടീമുകള്‍ക്കും നിര്‍ണായകമാണ്. ഈ ടീമുകളുടെ സെമി സ്വപ്നങ്ങള്‍ പൂവണിയാന്‍ ഇന്ത്യന്‍ ജയം പ്രധാനമാണ്.

RELATED STORIES

Share it
Top