ആവേശം വാരി വിതറി പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യക്ക് ജയിക്കാന്‍ 49 റണ്‍സ്
ഇംഗ്ലണ്ടിനെ ഇന്ത്യ 81റണ്‍സിന് പുറത്താക്കി.

അഹ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യ 81റണ്‍സിന് പുറത്താക്കി. രണ്ടാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിലെ താരമായ അക്‌സര്‍ പട്ടേലും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്. അക്‌സര്‍ അഞ്ചും അശ്വിന്‍ നാലും വിക്കറ്റ് നേടി. റൂട്ട്(19), സ്റ്റോക്ക്‌സ് (25), പോപ്പെ (12) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടത്. മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ജയിക്കാന്‍ 49 റണ്‍സാണ് വേണ്ടത്. രോഹിത്ത് (6), ശുഭ്മാന്‍ ഗില്‍ (1) എന്നിവരാണ് ക്രീസിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ 81 റണ്‍സിന് പുറത്താക്കിയതോടെ ലക്ഷ്യം 49 റണ്‍സായി. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടലാണിത്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT