Cricket

ചെന്നൈ ടെസ്റ്റ്; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സാക്ക് ക്രൗലേക്ക് പരിക്ക്

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങുമുമ്പാണ് താരത്തിന് പരിക്കേറ്റത്.

ചെന്നൈ ടെസ്റ്റ്; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സാക്ക് ക്രൗലേക്ക് പരിക്ക്
X



ചെന്നൈ; ഇന്ത്യയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയക്ക് മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടി. ഇംഗ്ലണ്ടിന്റെ യുവ താരം സാക്ക് ക്രൗലേക്ക് പരിക്കേറ്റതാണ് ഇംഗ്ലണ്ടിന് ഭീഷണിയായിരിക്കുന്നത്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങുമുമ്പാണ് താരത്തിന് പരിക്കേറ്റത്. ഡ്രസ്സ് ചേഞ്ചിങ് റൂമിന് പുറത്ത് മാര്‍ബിള്‍ ഫ്‌ളോറില്‍ സ്ലിപ്പ് ചെയ്ത് വീണാണ് താരത്തിന് പരിക്കേറ്റത്. ഷോള്‍ഡറിനാണ് പരിക്കുള്ളത്. പരിക്ക് സാരമുള്ളതാണെന്നും ആദ്യ രണ്ട് ടെസ്റ്റില്‍ ക്രൗലേക്ക് കളിക്കാനാവില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ക്രൗലേ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇംഗ്ലണ്ടിന്റെ പരമ്പര നേട്ടത്തിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു താരം. ഒലി പോപ്പായിരിക്കും ക്രൗലേക്ക് പകരം നാളെ ഇംഗ്ലണ്ട് നിരയില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങുക.





Next Story

RELATED STORIES

Share it