ദക്ഷിണാഫ്രിക്കന്‍ പര്യടനം; ടീമിലെത്താന്‍ ഹാര്‍ദ്ദിക്കിന് ഫിറ്റ്‌നെസ് തെളിയിക്കണം
അയ്യരെ ടീമിലെ സ്ഥിരം സാന്നിധ്യമാക്കാനാണ് ബിസിസിഐയുടെ ആലോചന.

ബെംഗളൂര്‍: ട്വന്റി -20 ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ന്യൂസിലന്റ് പരമ്പരയില്‍ നിന്ന് പുറത്തായ ഹാര്‍ദ്ദിക്ക് പാണ്ഡെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയത്തില്‍. ഉടന്‍ ആരംഭിക്കാന്‍ പോവുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താരത്തിന് നറുക്ക് വീഴുമോ എന്ന് കണ്ടറിയാം. നിലവില്‍ താരത്തിനോട് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നെസ് തെളിയിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌നെസില്‍ ജയിച്ചാലും ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമായിരിക്കും.
ഹാര്‍ദ്ദിക്കിന് പകരം ഇന്ത്യന്‍ ടീമിലെത്തിയ വെങ്കിടേഷ് അയ്യര്‍ ന്യൂസിലന്റ് പര്യടനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ഹാര്‍ദ്ദിക്കിന്റെ കാര്യം പരുങ്ങലില്‍ ആണ്. വെങ്കിടേഷിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ക്യാപ്റ്റന്‍ രോഹിത്തും ആവശ്യപ്പെട്ടിട്ടുണ്ട്. ബൗളിങിലും താരം മികവ് പുലര്‍ത്തുന്നതിനാല്‍ അയ്യരെ ടീമിലെ സ്ഥിരം സാന്നിധ്യമാക്കാനാണ് ബിസിസിഐയുടെ ആലോചന. ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക്ക് ബൗളിങില്‍ കൂടി മികവ് പുലര്‍ത്തിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുക.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT