Cricket

യാത്രാ വിലക്ക്; ഒളിംപിക് യോഗ്യതാ റിലേ മല്‍സരങ്ങള്‍ ഇന്ത്യക്ക് നഷ്ടമാവും

നേരത്തെ വനിതകളുടെ 4X400മീറ്റര്‍ ടീമിനെ ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍വലിച്ചിരുന്നു.

യാത്രാ വിലക്ക്; ഒളിംപിക് യോഗ്യതാ റിലേ മല്‍സരങ്ങള്‍ ഇന്ത്യക്ക് നഷ്ടമാവും
X


ന്യൂഡല്‍ഹി: മെയ്യ് ഒന്നു മുതല്‍ പോളണ്ടില്‍ ആരംഭിക്കുന്ന ഒളിംപിക് യോഗ്യതാ റിലേ മല്‍സരങ്ങള്‍ ഇന്ത്യക്ക് നഷ്ടമായേക്കും. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിദേശരാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. നാളെ മൂന്ന് മണിക്കായിരുന്നു ഇന്ത്യന്‍ റിലേ ടീമിന്റെ ആംസ്റ്റര്‍ഡാമിലേക്കുള്ള ഫ്‌ളൈറ്റ്. ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ഇന്ത്യ പോളണ്ടിലേക്ക് തിരിക്കുക. എന്നാല്‍ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു.


4X400മീറ്റര്‍ പുരുഷ ടീം, 4X100മീറ്റര്‍ വനിതാ ടീം എന്നിവരാണ് പോളണ്ടില്‍ കളിക്കേണ്ടിയിരുന്നത്. മുഹമ്മദ് അനസ്, അരോകീ രാജീവ്, അമോജ് ജേക്കബ്, നിര്‍മ്മല്‍ നോഹ്, ഹിമാ ദാസ്, ദ്യുതി ചന്ദ് എന്നിവരാണ് ടീമിലുളളത്. എന്നാല്‍ താരങ്ങളെ മെയ്യ് ഒന്നിന് മുമ്പ് പോളണ്ടിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ നടത്തുന്നുണ്ട്. നേരത്തെ വനിതകളുടെ 4X400മീറ്റര്‍ ടീമിനെ ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍വലിച്ചിരുന്നു. അഞ്ജലി ദേവി, വി കെ വിസ്മയ, ജിസ്‌നാ മാത്യു എന്നിവരടങ്ങിയ ടീം ഫിറ്റനസ് കൈവരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.




Next Story

RELATED STORIES

Share it