Cricket

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര; സഞ്ജു മാന്‍ ഓഫ് ദി മാച്ച്

ശ്രാദ്ധുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി.

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര; സഞ്ജു മാന്‍ ഓഫ് ദി മാച്ച്
X


ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. 162 റണ്‍സ് ലക്ഷ്യം 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു(167). മലയാളി താരം സഞ്ജു സാംസണ്‍ പുറത്താവാതെ 43 റണ്‍സെടുത്ത ഇന്നിങ്‌സ് ഇന്ത്യയ്ക്ക് തുണയായി. 39 പന്തില്‍ നാല് സിക്‌സറുകളുടെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. സഞ്ജു ആണ് മാന്‍ ഓഫ് ദി മാച്ച്. ശിഖര്‍ ധവാന്‍ (33), ശുഭ്മാന്‍ ഗില്‍ (33), ദീപക് ഹൂഡ (25) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.


നേരത്തെ 38.1 ഓവറിലാണ് സിംബാബ്‌വെയെ ഇന്ത്യ പിടിച്ചുകെട്ടിയത്. ശ്രാദ്ധുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദ്ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it