Cricket

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ഇല്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ഇല്ല
X

കട്ടക്ക്: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫില്‍ഡിങ് തിരഞ്ഞെടുത്തു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ഗില്‍ നാല് റണ്‍സെടുത്ത് പുറത്തായി. ഒരു റണ്‍സുമായി രോഹിത്ത് ശര്‍മ്മയും 12 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.(ഓവര്‍ 2.3)എന്‍ഗിഡിയ്ക്കാണ് ഗില്ലിന്റെ വിക്കറ്റ്.

പരുക്ക് ഭേദമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചു വരുന്ന മല്‍സരം കൂടിയാണിത്. വെടിക്കെട്ട് ബാറ്റര്‍ അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണിങ്ങിറങ്ങുക. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുല്‍ദീപ് യാദവിനും വാഷിങ്ടണ്‍ സുന്ദറിനും പകരം വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും കളിക്കും. അതേസമയം, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ദീര്‍ഘകാലത്തെ ഇടവേളകള്‍ക്കു ശേഷം പേസര്‍ ആന്റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തി.

ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ.

ഇന്ത്യ പ്ലെയിങ് ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്






Next Story

RELATED STORIES

Share it