Cricket

മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യ ഉയര്‍ത്തിയ 497 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 162 റണ്‍സിന് അവസാനിച്ചു.

മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
X

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഇന്ത്യ ഉയര്‍ത്തിയ 497 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 162 റണ്‍സിന് അവസാനിച്ചു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നദീം, ജഡേജ എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ഷമി, നദീം, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സുബൈര്‍ ഹംസ(62) മാത്രമാണ് പിടിച്ചു നിന്നത്.ബാവുമാ(32), ലിന്‍ഡേ(37) എന്നിവര്‍ പൊരുതി നിന്നെങ്കിലും ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ ഇരുവര്‍ക്കുമായില്ല. രണ്ടാം ഇന്നിങ്‌സിലും സന്ദര്‍ശകര്‍ക്ക് ബാറ്റിങ് തകര്‍ച്ചയാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ഷമി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി. 27 റണ്‍സെടുത്ത ലിന്‍ഡേ മാത്രമാണ് സന്ദര്‍ശക നിലയില്‍ പിടിച്ചുനിന്നത്. പിഡിറ്റ്(16), ഡി ബ്രൂണ്‍(15) എന്നിവരാണ് ക്രീസിലൂള്ളത്. നേരത്തെ രോഹിത്ത് ശര്‍മ്മയുടെ (212)യും അജിങ്ക്യാ രഹാനെയുടെയും സൂപ്പര്‍ സെഞ്ചുറി പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് 497ല്‍ അവസാനിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it