Cricket

മഴയ്ക്ക് താല്‍ക്കാലിക ശമനം; വിന്‍ഡീസിനെതിരേ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചു

മഴയ്ക്ക് താല്‍ക്കാലിക ശമനം; വിന്‍ഡീസിനെതിരേ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചു
X


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മഴ തടസ്സപ്പെടുത്തിയ വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം പുനരാരംഭിച്ചു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിരുന്നു. തുടര്‍ന്ന് മഴ മല്‍സരം തടസ്സപ്പെടുത്തുകയായിരുന്നു. വീണ്ടും ആരംഭിച്ച മല്‍സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിട്ടുണ്ട്.84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മഴയെ തുടര്‍ന്ന് മല്‍സരം 40 ഓവറാക്കി വെട്ടികുറച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it